ആപ്പിള്‍ ഐഫോണ്‍ 6 എസ് ജീന്‍സിന്റെ പോക്കറ്റില്‍ വച്ച് പൊട്ടിത്തെറിച്ചു; കോഴിക്കോട് യുവാവിനു പൊള്ളലേറ്റു

single-img
27 September 2017


ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ച് കോഴിക്കോട് നന്മണ്ട സ്വദേശി ജാഷിദിന് തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റു. ഇന്നലെ രാവിലെ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോഴാണ് ജീന്‍സിന്റെ പോക്കറ്റില്‍വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ജാഷിദ് ഈ ഫോണ്‍ വാങ്ങിയത്. ഫോണ്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കുമെന്ന് യുവാവ് അറിയിച്ചു.