‘മമ്മൂട്ടി സാര്‍ അന്നത്തേക്കാള്‍ ചെറുപ്പമായിരിക്കുന്നു’: പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന കയ്ഫ് ഞെട്ടി

single-img
26 September 2017

മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് പലരും പുകഴ്ത്താറുണ്ട്. യുവതാരങ്ങളെപ്പോലും അമ്പരപ്പെടുത്തുന്ന രീതിയിലാണ് മമ്മൂട്ടി തന്റെ ശരീര സൗന്ദര്യം നില നിര്‍ത്തുന്നത്. ആ സൗന്ദര്യത്തെ പുകഴ്ത്തി സാക്ഷാല്‍ കത്രീന കയ്ഫും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ അതിഥികളായാണ് ഇരുവരും എത്തിയത്.

2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാല്‍ അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു.

ഇത്രയും നാളുകള്‍ കൊണ്ട് താന്‍ ഒരുപാട് മാറിയെന്നും എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നെന്നും കത്രീന പറഞ്ഞു. ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്. മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞതാണ് ഈ യാത്രയിലെ ഏറ്റവും വലിയ സന്തോഷമെന്നും കത്രീന പറഞ്ഞു.

മറ്റൊരു അപൂര്‍വ്വ മുഖം കൂടി ഈ സംഗമത്തിലുണ്ടായിരുന്നു. അധികമാരും ആദ്യം തിരിച്ചറിയാതെ പോയ മുഖം. തെലുങ്ക് താരം നാഗാര്‍ജ്ജുന ക്‌ളീന്‍ ഷേവു ചെയ്താണു എത്തിയത്. മമ്മൂട്ടിയെപ്പോലെ എന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന നാഗാര്‍ജ്ജുനയുടെ മീശയായിരുന്നു അദ്ദേഹത്തെ ചെറുപ്പമായി നിര്‍ത്തിയത്.

എന്നാല്‍ നാഗാര്‍ജ്ജുന ഇന്നലെ എത്തിയതു ആ മീശയില്ലാതെയാണ്. പല സഹ പ്രവര്‍ത്തകരും ആദ്യം ചോദിച്ചതു മീശയെക്കുറിച്ചാണ്. തമിഴു താരങ്ങളായ പ്രഭു,സൂര്യ, കാര്‍ത്തി എന്നിവര്‍ക്കൊപ്പം ഒറ്റനോട്ടത്തില്‍ നാഗാര്‍ജ്ജുനയെ തിരിച്ചറിയാനായില്ല.