കോട്ടയത്ത് യുവതിയെ വെട്ടിക്കൊന്ന് അയല്‍വാസി ആത്മഹത്യ ചെയ്തു

single-img
26 September 2017

കോട്ടയം കടപ്ലാമറ്റം കൂവള്ളൂര്‍ക്കുന്നു കോളനിയില്‍ യുവതിയെ വെട്ടിക്കൊന്ന് അയല്‍വാസി ആത്മഹത്യ ചെയ്തു. അറയ്ക്കല്‍ക്കുന്നേല്‍ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍ (44) ആണു വെട്ടേറ്റു മരിച്ചത്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഓട്ടോഡ്രൈവര്‍ സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ് കുഞ്ഞുമോള്‍.

കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.