പോണ്‍ താരത്തിന്റെ മുഖത്തടിച്ചു: ഷെയ്ന്‍ വോണിനെതിരെ കേസ്

single-img
25 September 2017

മുന്‍ ഓസീസ്‌ ബൗളര്‍ ഷെയ്ന്‍ വോണിനെതിരെ പരാതിയുമായി പോണ്‍ താരം രംഗത്ത്. ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ വച്ച് കഴിഞ്ഞ ദിവസം വോണ്‍ മുഖത്തടിച്ചുവെന്നാണ് പരാതി. നൈറ്റ് ക്ലബില്‍ വച്ച് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും തുടര്‍ന്ന് ക്ഷുഭിതനായ വോണ്‍, ഫോക്‌സിനെ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ ക്ലബ്ബിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് കേസടെുത്തു. കൂടുതല്‍ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ വോണിനെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകും. ജയില്‍ വാസമടക്കം അനുഭവിക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. നേരത്തേയും സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ വോണ്‍ വിവാദത്തിലായിട്ടുണ്ട്.