ഉത്തരകൊറിയ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

single-img
25 September 2017

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വര്‍ദ്ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് പുതുതായി വിലക്കേര്‍പ്പെടുത്തിയത്.

നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ നിന്നും സുഡാനെ ഒഴിവാക്കി. ഇതോടെ ചാഡ്, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സിറിയ, വെനസ്വേല, യെമന്‍ എന്നീ എട്ട് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനാവില്ല.

ഒക്ടോബര്‍ 18 മുതല്‍ പുതിയ നിമയം പ്രാബല്യത്തില്‍ വരും. നേരെത്ത, ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് 90 ദിവസത്തേക്കായിരുന്നു വിലക്ക്. വിലക്കിന്റെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും എട്ടു രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ വെനസ്വേലയക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ബാധകമാവുന്നത്. രാജ്യസുരക്ഷയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഭീഷണിയാണെന്ന് തോന്നുന്നവരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പുതിയ നിയമം പാസാക്കിയതിന് പിന്നാലെ ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കില്ല. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയില്‍ ബിസിനസ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് യാാത്രാ നിരോധനത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കും.