സുപ്രീംകോടതി വിധിക്ക് പുല്ലുവില: യുവതിയെ ഫോണിലൂടെ മൊഴിചൊല്ലി

single-img
25 September 2017

രാജസ്ഥാനിലെ ജോധ്പൂരില്‍ യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. ജോധ്പൂര്‍ സ്വദേശിനി അഫ്‌സാനയെയാണ് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയത്. മുത്തലാഖിനെതിരായ സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.

2009ലാണ് മുന്ന എന്നയാള്‍ അഫ്‌സാനയെ വിവാഹം കഴിച്ചത്. സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ മുന്നയും വീട്ടുകാരും ചേര്‍ന്ന് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് അഫ്‌സാനയുടെ പരാതിയില്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് തന്നെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തിയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. മൊഴി ചൊല്ലുന്നതിന് രണ്ടു ദിവസം മുന്‍പ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അഫ്‌സാനയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.