പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

single-img
25 September 2017

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇന്ത്യന്‍ ബാഡ്മിന്റണിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് സിന്ധുവിന് പുരസ്‌കാരം നല്‍കണമെന്നാണ് കായികമന്ത്രാലയം ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം കഴിഞ്ഞദിവസം പി വി സിന്ധു കരസ്ഥമാക്കിയിരുന്നു. ഗ്ലാസ്‌ഗോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമതെത്തിയ സിന്ധു, റിയോ ഒളിംപിക്‌സിലും വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയെ കഴിഞ്ഞദിവസം ബിസിസിഐ പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരുന്നു.