സുപ്രധാന തെളിവുകള്‍ പള്‍സര്‍ സുനി നശിപ്പിച്ചു: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
25 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, സുനി ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും വിലയിരുത്തി.

സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മുഴുവന്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.