ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മക്ക്

single-img
25 September 2017

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മയ്ക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം. ആര്‍ രാമചന്ദ്രന്‍ നായര്‍, പി നാരായണക്കുറുപ്പ്, പ്രൊഫ.സി ജി രാജഗോപാല്‍, ഡോ.എ എം വാസുദേവന്‍ പിള്ള, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പ്രഭാവര്‍മ്മയെ പുരസ്‌കാരജേതാവായി തെരഞ്ഞെടുത്തത്.

മലയാള ഭാഷയുടെ മാര്‍ദ്ദവവും, മനോഹാരിതയും പ്രഭാവര്‍മ്മയുടെ കവിതകളില്‍ നിറയുന്നതായി പുരസ്‌കാര സമിതി വിലയിരുത്തി. അടുത്ത മാസം പതിനാറിന് തിരുവനന്തപുരത്ത് പുരസ്‌കാരം സമ്മാനിക്കും.