ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന 60 നഴ്‌സുമാരെ പിരിച്ചുവിട്ടു

single-img
25 September 2017

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന 60 നഴ്‌സുമാരെ പിരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിടുമ്പോഴാണ് പിരിച്ചുവിടല്‍. നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാനായി ഹൈക്കോടതിയുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് നഴ്‌സുമാരെ പിരിച്ചു വിട്ടതായി അറിയിക്കുന്നത്.

എന്നാല്‍ ആശുപത്രിയില്‍ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാര്‍ അവസാനിച്ച നഴ്‌സുമാരെ അത് പുതുക്കാന്‍ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്‌മെന്റ്് അറിയിച്ചു. എന്നാല്‍ ഈ വാദത്തെ തള്ളിയ നഴ്‌സുമാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നത് തന്നെ സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് വ്യക്തമാക്കി.