മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

single-img
25 September 2017

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്. 152 അടിയായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കിയത്. ഇതിനായി കേരള സര്‍ക്കാരുമായി ചര്‍ച്ചനടത്തുമെന്നും പനീര്‍ശെല്‍വം അറിയിച്ചു.

നിലവില്‍ 128 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ ചോര്‍ച്ച കണ്ടെത്തി. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ വിളളല്‍ കണ്ടിരുന്നു. എന്നാല്‍ ജലനിരപ്പ് ഇത്രയും താഴ്ന്ന് നില്‍ക്കുമ്പോള്‍ ചോര്‍ച്ച കാണുന്നത് ആദ്യമായാണ്.

2014 നവംബറില്‍ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോഴും ഇത്തരത്തില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ ചോര്‍ച്ച ഗുരുതരമാകുമെന്നാണു വിലയിരുത്തല്‍.