രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി

single-img
25 September 2017

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖയുടെ പ്രഖ്യാപനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന പ്രസംഗത്തിലാണ് മാര്‍ഗരേഖയുടെ പ്രഖ്യാപനം്.

കഴിഞ്ഞ മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. മാന്ദ്യം തുടങ്ങിയിട്ട് മൂന്നുമാസമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തനിക്കുള്ളത്. അഴിമതിക്കാരാരും എന്റെ സുഹൃത് സംഘത്തിലില്ല. അഴിമതിയെ വച്ചുപൊറുപ്പിക്കില്ല. ദോക്‌ല പ്രശ്‌നം പരിഹരിക്കാനായത് അഭിമാനകരമാണ്. കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ ബിജെപി പോരാടണമെന്നും നരേന്ദ്ര മോദി പറഞ്ഞു.