ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും: വീഡിയോ വൈറല്‍

single-img
25 September 2017

ഈ ഓണത്തിന് തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ, ഹിറ്റായ വീഡിയോയിലെ പെണ്‍കുട്ടികള്‍ക്കൊപ്പം മോഹന്‍ലാലും ചുവടുവച്ചു.

ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ജിമിക്കി കമ്മല്‍ ഇത്രയും വിജയമാക്കിയതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറയുന്നുണ്ട്. വീഡിയോയില്‍ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന മാസ്റ്ററും ശരത്തും അരുണും ചുവടു വച്ചിട്ടുണ്ട്.

JimikkiKammal Dance

The song that has got everybody dancing have made me too to take a few steps . Here’s my version of #JimikkiKammal with the participants of dance challenge, and team Velipadinte Pusthakam

Posted by Mohanlal on Sunday, September 24, 2017