ചിറയിന്‍കീഴില്‍ യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

single-img
25 September 2017


ചിറയിന്‍കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ അനന്തുവിനെയാണ് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. സെപ്തംബര്‍ 13ന് ചിറയിന്‍കീഴിലെ മുടപുരം എസ്എന്‍ ജംഗ്ഷനില്‍ സുധീര്‍ എന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞായറാഴ്ചയാണ് പോലീസ് ശേഖരിച്ചത്. ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. രണ്ടംഗ സംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

https://www.facebook.com/changathikoottam.in/videos/vb.341596322535581/1887881091240422/?type=2&theater