നന്ദി സുഷമാജീ, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചതിന്; വൈറലായി രാഹുലിന്റെ ട്വീറ്റ്

single-img
24 September 2017

ന്യൂഡല്‍ഹി: ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അക്കമിട്ട് അവതരിപ്പിച്ച് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാണിച്ച ദീര്‍ഘദര്‍ശനത്തെ അംഗീകരിച്ചതിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.