സംസ്ഥാനത്തു മുസ്‌ലിം പള്ളിക്കുനേരെ ആക്രമണം; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

single-img
24 September 2017

പത്തനംതിട്ട: അടൂരില്‍ മുസ്‌ലീം പള്ളിക്കു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൈപ്പട്ടൂര്‍ സ്വദേശി അഖിലാണ് പള്ളിക്കു നേരെ ആക്രമണം നടത്തിയത്. നാട്ടുകാര്‍ ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെല്‍ഡിങ് ജോലിക്കാരനായ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.