മെക്സിക്കോ ഭൂചലനം; മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു

single-img
24 September 2017

മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി നാഷണൽ സിവിൽ പ്രൊട്ടക്ഷൻ കോർഡിനേറ്റർ ലൂയിസ് ഫെലിപ്പ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മെക്സിക്കോ സിറ്റിയിലാണ് കൂടുതൽ നാശം ഉണ്ടായത്. 167 പേരാണ് ഇവിടെ മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ലൂയിസ് പറഞ്ഞു.

അതേസമയം ശനിയാഴ്ച രാവിലെയും മെക്സിക്കോയിൽ 6.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.