വൈശ്യ സമുദായത്തെക്കുറിച്ച് മോശം പരാമര്‍ശം; പ്രമുഖ എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്ക് നേരെ വധശ്രമം

single-img
24 September 2017

വാറങ്കല്‍: പ്രമുഖ പുരോഗമന എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്ക് നേരെ ആക്രമണം. കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ നാലംഗ സംഘമാണ് ആക്രമിച്ചത്. വെശ്യ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് കാഞ്ചയ്യയെ ആക്രമിച്ചത്. ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍, അംബേദ്കര്‍ സ്‌ക്വയറില്‍ സംഘടിച്ച 200 ഓളം വരുന്ന ആര്യവൈശ്യ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കാര്‍ തടഞ്ഞ് ഇദ്ദേഹത്തിനു നേരെ കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു.

അവിടെ നിന്നും പൊലീസ് സ്റ്റേഷനിലെത്തിയ കാഞ്ച വധശ്രമത്തിന് പരാതി നല്‍കി. കാഞ്ചയെ ആക്രമിച്ചതറിഞ്ഞ് നൂറിലധികം ദളിതരാണ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. ആക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ‘വൈശ്യകള്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നെണ്ടെന്നു ആരോപിച്ചാണ് കാഞ്ച ആക്രമിക്കപ്പെട്ടത്.