രണ്ടാനച്ഛനൊപ്പം അമ്മയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് പെണ്‍വാണിഭം; അമ്മയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

single-img
24 September 2017

തിരുവനന്തപുരം: നെടുമങ്ങാട് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ അമ്മയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. അമ്മയും രണ്ടാനച്ഛനും ഒത്താശ ചെയ്ത് കരമന, തൊളിക്കോട്, കരിപ്പൂര്, ആനാട്, ഉഴപ്പാകോണം എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍വാണിഭം നടത്തിയെന്ന് പെണ്‍ക്കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

അറസ്റ്റിലായ മാതാവ് ജസീല

കേസില്‍ മാതാവ് ജസീല, നെടുമങ്ങാട് സ്വദേശി ഷാനവാസ്, വെമ്പായം സ്വദേശി ചിത്രരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി എ. അശോക്കുമാറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍  എസ്.ഐ. സോമന്‍, സി.പി.ഒ മാരായ ഷാജി, രാജീവ്, ദീപു, വനിതാ പോലീസ് ജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.