അടുത്ത വിക്കറ്റ് തോമസ് ചാണ്ടിയുടെയോ? ചാണ്ടിയുടെ ഭൂമികൈയ്യേറ്റം വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്ത്

single-img
24 September 2017

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയ്യേറ്റം വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്ത്. നിലം നികത്തിയതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൈയ്യേറ്റം ചെയ്തുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയാണെന്ന് ഉപഗ്രഹദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കിയിട്ടും വയല്‍ നികത്തിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2013 ന് ശേഷം നെല്‍വയല്‍ നികത്തി പാര്‍ക്കിങ് സ്ഥലവും നിര്‍മിച്ചു.

തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയത് ഈ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണെന്നാണ് സൂചന. ചാണ്ടിക്കെതിരെ കൈയ്യേറ്റ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

അതേസമയം നിയമലംഘനം ഏത് സര്‍ക്കാരിന്റെ കാലത്ത് നടന്നാലും ക്രിമിനല്‍ കുറ്റമാണെന്ന് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ വിഷയത്തില്‍ പ്രതികരിച്ചു