മൻ കി ബാത്ത് രാഷ്ട്രീയമുക്തം : നരേന്ദ്രമോദി

single-img
24 September 2017

മൻ കി ബാത്ത് രാഷ്ട്രീയത്തിനതെതമായി നിലനിർത്താനാണു താൻ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മാസം തോറുമുള്ള റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിന്റെ 36-ആം ലക്കം  അവതരിപ്പിക്കുന്നതിനിടെയാണു സാധാരണക്കാരായ പൌരന്മാരെ അഭിസംബോധന ചെയ്യാനാണു താൻ മൻ കി ബാത്ത് അവതരിപ്പിക്കുന്നതെന്നും അതിനാൽ അത് രാഷ്ട്രീയത്തിനതീതമാണെന്നും മോദി അഭിപ്രായപ്പെട്ടതു.

“മൻ കി ബാത്ത് കാരണം സർക്കാരിനു കൂടുതൽ സംവേദനക്ഷമമാകാൻ കഴിഞ്ഞിട്ടുണ്ട്. മൻ കി ബാത്തിന്റെ മൂന്നു വർഷത്തെ പ്രയാണം ജനങ്ങളുടെ വികാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമായിരുന്നു. “ മോദി പറഞ്ഞു.

ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉല്പന്നങ്ങൾ വാങ്ങുവാൻ എല്ലാവരും തയ്യാറാകണമെന്നും അതു പാവപ്പെട്ടവർക്ക് സഹായകരമാകുമെന്നും മോദി ആഹ്വാനം ചെയ്തു.

സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായ ‘സ്വച്ഛതാ ഹി സേവാ’ എന്ന ക്യാമ്പയിനെ പിന്തുണച്ചവർക്കും അതിനു പ്രചാരം നൽകിയ മാധ്യമങ്ങൾക്കു ം മോദി നന്ദി അറിയിച്ചു.

സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിരുന്നവരെ സ്മരിച്ച മോദി മഹാത്മാ ഗാന്ധി, ജയപ്രകാശ് നാരായണൻ, ദീനദയാൽ ഉപാദ്ധ്യായ എന്നിവർ ജനങ്ങളുമായി നല്ല സമ്പർക്കർക്കത്തിലായിരുന്ന നേതാക്കളായിരുന്നുവെന്ന കാര്യം ഓർമ്മിപ്പിച്ചു.