പഞ്ച്കുള കലാപം: ഗുര്‍മീതിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

single-img
24 September 2017

ചണ്ഡിഗഡ്: പീഡനക്കേസില്‍ ജയിലിലായ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യും. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയെന്ന് ഡിജിപി ബി.എസ്. സന്ധു പറഞ്ഞു.

അതേസമയം, ഒളിവില്‍ കഴിയുന്ന ദേര നടത്തിപ്പുകാര്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായും പോലീസ് അറിയിച്ചു. ഗുര്‍മീതിന്റെ ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇന്‍സാന്‍, പവന്‍ ഇന്‍സാന്‍ എന്നിവര്‍ക്കെതിരേയാണ് ഇന്റര്‍നാഷണല്‍ അലര്‍ട്ട് പുറപ്പെടുവിച്ചത്.