തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരണമോയെന്നു മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്ന് വി.എസ്

single-img
23 September 2017

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യൂതാനന്ദന്‍. തോമസ് ചാണ്ടിയെ കൊണ്ടു നടക്കുന്നത് ചിലര്‍ ഭൂഷണമായി കാണുന്നുണ്ടെന്ന് വിഎസ് പറഞ്ഞു. ചാണ്ടി ഇനിയും മന്ത്രിസഭയില്‍ തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും വിഎസ് പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി ഒന്നും പ്രതികരിച്ചിട്ടില്ല. തോമസ് ചാണ്ടിയുടെ രാജിക്കായി കടുത്ത സമ്മര്‍ദ്ദം തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.