ഉത്തരകൊറിയയില്‍ ഭൂചലനം; ആണവപരീക്ഷണം നടത്തിയതായി സംശയം

single-img
23 September 2017

പ്യോംഗ്യാംഗ്: ഉത്തരകൊറിയയില്‍ ഭൂചലനമുണ്ടായതായി ചൈന. ചൈനയിലെ ഭൂചലന ഉദ്യോസ്ഥരാണ് ഉത്തരകൊറിയയില്‍ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയ അണുവായുധം പരീക്ഷിച്ചതിനെ തു!ടര്‍ന്നാണ് ഭൂചലനമുണ്ടായതെന്ന് സംശയിക്കപ്പെടുന്നുണ്ട്. പ്രാദേശിക സമയം 8.30 ന് പൂജ്യം കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു.

പസഫിക് സമുദ്രത്തില്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്നും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഞങ്ങളുടെ ഏകാധിപതിയാണെന്നും കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോഴും സമാനരീതിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സ്വാാഭാവിക ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും സൂചനകളുണ്ട്.