ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപിയെ തകര്‍ത്ത് എസ്എഫ്‌ഐ-എഎസ്എ സഖ്യം

single-img
23 September 2017

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി തകര്‍ത്തെറിഞ്ഞ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്. എസ്.എഫ്.ഐയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (എഎസ്എ) എല്ലാ സീറ്റുകളിലും വിജയം നേടി.

ദളിത് വിഭാഗക്കാരനായ ശ്രീരാഗ് പൊയ്ക്കാദനെയാണ് സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി വിജയിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ പോസ്റ്റുകളെല്ലാം എസ്.എഫ്.ഐ ദളിത് സഖ്യം തൂത്തുവാരി.

എബിവിപി മുന്നണി സ്ഥാനാര്‍ത്ഥിയായ പള്‍സാനി രണ്ടാമതും എന്‍.എസ്.യു.ഐ സ്ഥാനാര്‍ത്ഥി അഞ്ജു റാവു മൂന്നാം സ്ഥാനത്തുമായി. ലുനവത്ത് നരേഷ് (വൈ.പ്രസിഡന്റ്), ആരിഫ് അഹമ്മദ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ആശിഖ് (ജോയിന്റ് സെക്രട്ടറി), ലോലം ശരവണ്‍ കുമാര്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി), ഗുണ്ടേട്ടി അഭിഷേക് (കള്‍ച്ചറല്‍ സെക്രട്ടറി)എന്നിരാണ് വിജയിച്ച മറ്റുള്ളവര്‍. വിജയിച്ച പ്രധാന അംഗങ്ങളില്‍ മൂന്ന് പേര്‍ ദളിത് സമൂഹത്തില്‍ നിന്നുള്ളവരാണ്.

വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെന്മുല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചിരുന്നു. രാജ്യത്തെ പ്രധാന സര്‍വകലാശാലകളില്‍ ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഗുവഹട്ടി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെല്ലാം എബിവിപി തകര്‍ന്നടിഞ്ഞു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപിയെ പരാജയപ്പെടുത്തി വിമത സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റായത്.