കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി

single-img
23 September 2017

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണ (24) ആണ് മരണപ്പെട്ടത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. എംടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍.

എന്‍ഐടി എംബിഎ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405ാം നമ്പര്‍ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. രാവിലെ സഹപാഠി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വാര്‍ഡനും സെക്യൂരിറ്റിയുമെല്ലാം എത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അരുണിനെ കണ്ടപ്പോള്‍ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നിയിരുന്നില്ലെന്നും സഹപാഠി പറയുന്നു. ജൂണ്‍ 28 നാണ് അരുണ്‍ കോളേജില്‍ ചേര്‍ന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.