അവസാനം കണ്ടെത്തി ! പത്തു കോടിയുടെ ആ ഭാഗ്യവാന്‍ പരപ്പനങ്ങാടി സ്വദേശി മുസ്തഫ

single-img
23 September 2017

മുസ്തഫ

മലപ്പുറം: ഈ വര്‍ഷത്തെ ഓണം ബംബറിന്റെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബംബര്‍ അടിച്ചത്. പിക്കപ്പ് വാന്‍ ഡ്രൈവറാണ് മുസ്തഫ. സമ്മാര്‍ഹമായ ടിക്കറ്റ് മുസ്തഫ ഫെഡറല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പിച്ചു.

ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് ലഭിക്കും. മുസ്തഫയ്ക്ക് ലോട്ടറി വിറ്റ ടിക്കറ്റ് ഏജന്റ് ഖാലിദിന് കമ്മീഷന്‍ ഇനത്തില്‍ 90 ലക്ഷം കിട്ടും. പത്തു കോടി രൂപയാണ് ഇത്തവണ ബംബര്‍ സമ്മാനം. എ.ജെ442876 എന്ന നമ്പറിനാണ് ബംബര്‍ അടിച്ചത്. നറക്കെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞാണ് ഭാഗ്യശാലിയെ കണ്ടെത്താന്‍ കഴിഞ്ഞത്.

പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. എന്നാല്‍ ഉടമയെ കണ്ടെത്താന്‍ സാധിച്ചില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചത്.