ഡ്രൈവറില്ലാ ഡല്‍ഹി മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു

single-img
23 September 2017

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ഡ്രൈവറില്ലാ ട്രയിന്റെ പരീക്ഷണ ഓട്ടം ഇന്ന് ആരംഭിച്ചു. സൗത്ത് കാമ്പസ് മുതല്‍ മജ്‌ലിസ് പാര്‍ക്ക് വരെയാണ് പരീക്ഷണ ഓട്ടം. മജ്‌ലിസ് പാര്‍ക്കിനേയും വടക്കന്‍ ഡല്‍ഹിയിലെ ശിവ് വിഹാറിനേയും ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പാതയിലൂടെയാണ് ഡ്രൈവറില്ലാ ട്രെയിനുകളോടുക.

59 കിലോമീറ്റര്‍ നീളമുളള ഈ പാത രാജ്യത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ പാതയാണ്. അണ്‍അറ്റെന്റഡ് ട്രെയിന്‍ ഓപ്പറേഷന്‍സ് (യുടിഒ) യും കമ്മ്യൂണിക്കേഷന്‍ ബേയ്‌സ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സിഗ്‌നല്‍ സംവിധാനം ഉപയോഗിച്ചാണ് മെട്രോയുടെ പ്രവര്‍ത്തനം നടക്കുന്നത്