“ദിലീപിനെ കുടുക്കിയതിനു പിന്നിൽ അഹങ്കാരിയായ സിനിമാ കുടുംബത്തില്‍ നിന്നുളള യുവനടന്‍”

single-img
23 September 2017

ദിലീപിനെ കേസില്‍ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുളള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് എംഎല്‍എ.മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്. ഈ നടൻ ഫഹദ് ഫാസിൽ അല്ലെന്നും പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ചിരിച്ചൊഴിയുകയും ചെയ്തു. നടന്റെ പേര് പറയാന്‍ ഇപ്പോൾ തയ്യാറല്ലെന്ന് പിസി കൂട്ടിച്ചേർത്തു.

ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ലാ. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പിസി ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്ന് കൂട്ടിച്ചേർത്തു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം.ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.