ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്

single-img
22 September 2017

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജൂലൈ 17ന് ദില്ലിയില്‍ നിന്ന് പര്യടനം ആരംഭിച്ച ട്രോഫി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കായികമന്ത്രി എ സി മൊയ്തീന്‍ ട്രോഫി ഏറ്റുവാങ്ങി. എല്ലാ അര്‍ഥത്തിലും ലോകകപ്പിനായി കേരളം തയ്യാറായി കഴിഞ്ഞതായി മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു

വന്‍ സുരക്ഷാസന്നാഹമാണ് ട്രോഫിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് ട്രോഫി കാണാം. കൊച്ചിയിലെ വിവിധസ്ഥലങ്ങളില്‍ ഞായറാഴ്ച വരെ ട്രോഫി പ്രദര്‍ശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അമ്പേദ്കര്‍ സ്റ്റേഡിയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കും.

ലോകകപ്പിന് വേദിയാവുന്ന ആറ് നഗരങ്ങളിലാണ് പ്രദര്‍ശനം. 40 ദിവസം കൊണ്ട് കിലോമീറ്ററുകള്‍ പിന്നിടുന്ന പര്യടനത്തിന്റെ സമാപനമാണ് കൊച്ചിയിലേത്. കൊച്ചിയിലെ പര്യടനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ലോകകപ്പ് മത്സരം.