ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി

single-img
22 September 2017

ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണം. പശുവിന്റെ പേരിലുള്ള അക്രമം തടയാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് എല്ലാ സംസ്ഥാനങ്ങളും ഒക്ടോബര്‍ 31 നകം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിമാരാണ് കോടതിയ്ക്ക് റിപ്പോര്‍ട്ട്‌ നല്‍കേണ്ടത്.

അതേസമയം ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട ജുനൈദിന്റെ കേസ് ഈ ഹര്‍ജിയുമായി ചേര്‍ത്ത് പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍വാദം കേള്‍ക്കല്‍ നവംബര്‍ ആദ്യവാരത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തു.