ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കും: രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞു പിറന്നു

single-img
22 September 2017

കൊച്ചി: നടിയും മോഡലുമായ രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞു പിറന്നു. ലോകം ഇവളെ ”നങ്ങേലി” എന്ന് വിളിക്കുമെന്ന അടിക്കുറിപ്പോടെയാണ് ജൂനിയര്‍ രശ്മി പിറന്ന കാര്യം ദമ്പതികള്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. കൊട്ടിയത്തുള്ള ഹോളിക്രോസ് ആശുപത്രിയിലായിരുന്നു ഈ മുന്‍ മോഡലിന്റെ പ്രസവം.

രശ്മി തന്റെ ഗര്‍ഭത്തിന്റെ ടീസര്‍ പുറത്തിറക്കിയത് നെറ്റില്‍ വലിയ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ഹിറ്റ് ചാര്‍ട്ടിലെത്തുകയും ചെയ്തിരുന്നു. നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയത്.