നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്

single-img
22 September 2017


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് നടന്‍ രജനീകാന്ത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധച്ച് തുടക്കം കുറിച്ച സ്വ​ച്ഛ്ത ഹി ​സേ​വ മി​ഷ​ന് സ​ക​ല​വി​ധി പി​ന്തു​ണ​യും ന​ൽ​കു​ന്നു. ശു​ചി​ത്വം ദൈ​വി​ക​മാ​ണെ​ന്നും താ​രം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ്വഛതാ കി സേവയില്‍ പങ്കാളികളാകണമെന്നും പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മോദി സെലിബ്രെറ്റികള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും പ്രത്യേകം കത്തയച്ചിരുന്നു. ഇത്തരത്തില്‍ പ്രമുഖര്‍ അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നാണ് മോദി കത്തില്‍ ആവശ്യപ്പെട്ടത്.