നടന്‍ ജയ് അറസ്റ്റില്‍

single-img
22 September 2017


ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന്‌ മനസിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.