ഐഎസ്എല്‍ നാലാം സീസണ്‍ നവംബര്‍ 17ന് തുടങ്ങും: ആദ്യമല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും

single-img
22 September 2017

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നാലാം സീസണ്‍ നവംബര്‍ 17 ന് തുടങ്ങും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. പത്ത് ടീമുകള്‍ പങ്കെടുക്കുന്ന നാലാം സീസണില്‍ ആകെ 95 മല്‍സരങ്ങളാണുള്ളത്.

സീസണിലെ സെമിഫൈനലുകള്‍ മാര്‍ച്ച് രണ്ടാംവാരം നടക്കും. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ലീഗ് മല്‍സരങ്ങള്‍. തിങ്കളും ചൊവ്വയും മല്‍സരമില്ല. ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ 8 മണിക്ക് മല്‍സരങ്ങള്‍ നടത്താനാണ് തീരുമാനം.

ഞായറാഴ്ച മാത്രം രണ്ട് മല്‍സരങ്ങള്‍ നടക്കും. 5.30നു പുറമെ രാത്രി 8 മണിക്കും മല്‍സരം നടക്കും. ഫൈനലിന്റെ തിയതിയും സ്ഥലവും പ്രഖ്യാപിച്ചിട്ടില്ല.