ദുല്‍ഖര്‍ സല്‍മാന്റെ സിനിമയുടെ സെറ്റില്‍ നിന്ന് ആഡംബര കാരവനുകള്‍ പിടികൂടി

single-img
22 September 2017

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ നിന്ന് രണ്ട് ആഡംബര കാരവനുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാരവനുകള്‍ വാടകയ്‌ക്കെടുത്ത സംഘം ഇവ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവ പിടിച്ചെടുത്തത്.

‘കന്‍വാര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിച്ചപ്പോഴാണു കാരവന്‍ പിടികൂടിയത്. പിന്നീട് നികുതിയും പിഴയും അടച്ചശേഷം വാഹനം വിട്ടുകൊടുത്തു. ദുല്‍ഖറിനൊപ്പം ഹിന്ദി താരം ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവന്‍ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം വെളിപ്പെടുത്തി.