പൂച്ചകളെ നിര്‍ബന്ധമായും അകറ്റി നിര്‍ത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

single-img
22 September 2017

ഒന്നും രണ്ടും അതിലധികവും ഓമനമൃഗങ്ങളെ വളര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. ഒന്നിച്ചു ഭക്ഷണം കഴിച്ചും കളിച്ചും ഉറങ്ങിയും അവയ്‌ക്കൊപ്പം കഴിയുന്നവരുമുണ്ട്. പക്ഷേ, ഓമനമൃഗങ്ങളെ താലോലിക്കുമ്പോള്‍ ചില അപകടങ്ങളും ഒപ്പം പതിയിരുപ്പുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രത്യേകിച്ച് പൂച്ചകളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പൂച്ചയുടെ വിസര്‍ജ്യം മനുഷ്യരില്‍ അര്‍ബുദത്തിന് വരെ കാരണമാകാം എന്നാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചയുടെ വിസര്‍ജ്യത്തില്‍ കലരാന്‍ സാദ്ധ്യതയുള്ള ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന പരാദജീവി കോശങ്ങളില്‍ പ്രവര്‍ത്തിക്കുകയും അര്‍ബുദത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

അര്‍ബുദകോശങ്ങളെ മാത്രമല്ല, തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാക്കാനും അതുവഴി പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണക്കാരനാകാനും ഈ പരാദജീവിക്ക് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ ഡോ. ഡെന്നീസ് സ്റ്റെയ്ന്‍ഡ്‌ലെറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ പൂച്ചകളെ അകറ്റി നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാരണം ഈ പരാദം ഗര്‍ഭമലസാനും ചാപിള്ളയെ പ്രസവിക്കാനും വഴിവെക്കും. ഭ്രൂണത്തിന്റെ വളര്‍ച്ച തകരാറിലാക്കാനും ഇത് കാരണമാകും. മസാച്ചുസെറ്റ്‌സിലെ ടഫ്റ്റ്‌സ് പൂച്ച വിസര്‍ജ്യത്തിലടങ്ങിയ പരാദം അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, എപ്പിലെപ്‌സി ഇവയ്ക്കുള്ള സാധ്യതയും കൂട്ടുന്നു. തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ബന്ധം തകരാറിലാക്കുന്ന പ്രോട്ടീനുകളെ പുറത്തുവിടുന്നതു വഴിയാണ് ഇവ രോഗങ്ങള്‍ പരത്താന്‍ കാരണമാകുന്നത്.