ഭിന്നത പരസ്യമാക്കി ബിഡിജെഎസ്: വേങ്ങരയിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ല

single-img
22 September 2017

വേങ്ങരയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നും ബിഡിജെഎസ് വിട്ടു നില്‍ക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നല്‍കിയിട്ടുണ്ട്. ഇന്ന് 11 മണിക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് കടുത്ത അവഗണന നേരിടുന്നതിനെത്തുടര്‍ന്നാണ് തീരുമാനം.

മുന്‍ ജില്ലാ പ്രസിഡന്റായ കെ. ജനചന്ദ്രനാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. സംഘടന ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുന്നു എന്ന വാര്‍ത്തയ്ക്കിടയിലാണ് എന്‍ഡിഎയെ പ്രതിരോധത്തിലാക്കി ബിഡിജെഎസ് രംഗത്തുവന്നിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചിരുന്നെങ്കിലും ലപ്പുറം ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിലാണ് ബി.ജെ.പി ജനചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയത്.