യെസ് ബാങ്ക് 2500 ജീവനക്കാരെ പുറത്താക്കുന്നു

single-img
21 September 2017

മുംബൈ: ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രകടനം മോശമായവരെ യെസ് ബാങ്ക് പുറത്താക്കുന്നു. മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേര്‍ പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 21,000 ജീവനക്കാരാണ് യെസ് ബാങ്കില്‍ നിലവിലുള്ളത്. ഇതില്‍ 2500 ജീവനക്കാരെയാണ് യെസ് ബാങ്ക് പിരിച്ചുവിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ബാങ്കിന്റെ ശാഖകളുടെ എണ്ണം 1020ല്‍നിന്ന് 1,800 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഡിജിറ്റൈസേഷന്‍ നടപ്പാക്കി ജീവനാക്കാരെ വിന്യസിക്കുന്നതിലൂടെ നിലവിലെ ജീവനക്കാരെവെച്ചുതന്നെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതരുടെ വിശ്വാസം.