‘കുടിയന്മാര്‍ ആധാര്‍ കൊണ്ടുവരണം’: പബ്ബില്‍ ആധാര്‍ കാര്‍ഡ് കാണിച്ചാലേ മദ്യം തരൂ

single-img
21 September 2017

പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം. നിയമമനുസരിച്ച് 21 വയസ്സ് തികയാത്തവര്‍ക്കു മദ്യം വില്‍ക്കാന്‍ പാടില്ല. ഈ ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പുതിയ നീക്കം. തെലങ്കാന എക്‌സൈസ് വകുപ്പിന്റേതാണു പുതിയ നടപടി.

ആധാര്‍ നിര്‍ബന്ധമാക്കുന്നിനൊപ്പം പബ്ബുകളിലും ബാറുകളിലും ഒരാള്‍ക്കു വില്‍ക്കുന്ന മദ്യത്തിന്റെ അളവു കുറയ്ക്കണമെന്നും തെലങ്കാന എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ച് അപകടം പതിവായതിനാലാണിത്. പബ്ബില്‍ എത്തുന്നവരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.