നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടര കോടിയുടെ രത്‌നവുമായി യുവതി പിടിയില്‍

single-img
21 September 2017

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്‌ന വേട്ട. രണ്ടര കോടിയുടെ രത്‌നമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നെത്തിയ മാധവി ഫൗസ് എന്ന യുവതി പിടിയിലായി. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജെന്‍സ് വിഭാഗമാണ് രത്‌നങ്ങള്‍ പിടികൂടിയത്.

കേരളത്തില്‍ വില്‍പ്പനയ്ക്കാണ് ഇവ എത്തിച്ചതെന്നാണ് സൂചന. രത്‌നങ്ങള്‍ സെയില്‍സ്ടാക്‌സിന് കൈമാറി. പിഴ അടച്ചാല്‍ മാധവി ഫൗസിന് രത്‌നങ്ങള്‍ തിരിച്ചെടുക്കാം. അല്ലെങ്കില്‍ ഇത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.