മുസ്ലിം സുഹൃത്തിനൊപ്പം ഇരുന്നതിന് പെണ്‍കുട്ടിയ്ക്ക് ബിജെപി നേതാവിന്റെ ക്രൂരമര്‍ദ്ദനം

single-img
21 September 2017

മുസ്ലിം സുഹൃത്തിനൊപ്പം ഇരുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബിജെപി അലിഖഢിന്റെ വനിതാ വിഭാഗം പ്രസിഡന്റായ സംഗീത വര്‍ഷ്‌നെയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. അവന്‍ മുസ്ലിം ആണെന്ന് നിനക്ക് അറിയില്ലേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം.

പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ സംഭവം പുറത്തുവരുന്നത്. താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

തനിക്കൊപ്പമുള്ള മുഹമ്മദ് ഫൈസാന്‍ എന്ന യുവാവ് ബോയ്ഫ്രണ്ടാണെന്നും രണ്ടുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയായിരുന്നു ബിജെപി നേതാവിന്റെ മര്‍ദ്ദനം. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടും ബിജെപി നേതാവിനെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.