മലപ്പുറത്ത് ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: യുവതി കസ്റ്റഡിയില്‍

single-img
21 September 2017


മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനു നേരെയാണ് ആക്രമണമുണ്ടായത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ ഇന്നു രാവിലെയാണ് സംഭവം.

ആക്രമണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും ഇന്നലെ വൈകീട്ടാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഇര്‍ഷാദ് ചതിക്കുകയാണെന്ന് കരുതിയാണ് യുവതി ലിംഗം മുറിച്ചെടുത്തത്.

കുറ്റിപ്പുറത്തെ ആശുപത്രിയില്‍നിന്ന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം യുവാവിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തു. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.