‘മരണം വരിക്കാന്‍ കാത്തിരിക്കുന്നു; ഇത് അവസാനമായി അയക്കുന്ന സന്ദേശം’: മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസില്‍ എത്തിയതായി സ്ഥിരീകരണം

single-img
21 September 2017

മലപ്പുറത്ത് നിന്നും കാണാതായ യുവാവ് തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിലെത്തിയതായി സ്ഥിരീകരണം. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക് സ്‌റ്റേറ്റിലെത്തിയതായി വ്യക്തമായിരിക്കുന്നത്. ഇനി തന്നെ കാത്തിരിക്കേണ്ടെന്നും ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും മാതാവിന് ടെലഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തില്‍ നജിബ് പറഞ്ഞു.

ഞങ്ങള്‍ മരണം വരിക്കാന്‍ കാത്തിരിക്കുന്നുവെന്നും സന്ദേശത്തില്‍ നജിബ് പറയുന്നു. ഇത് അവസാനമായി അയക്കുന്ന സന്ദേശമാണെന്നും താന്‍ അയച്ച സന്ദേശം പൊലീസിനെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാകും കുഴപ്പമെന്നും സന്ദേശത്തില്‍ നജീബ് പറയുന്നുണ്ട്.

കഴിഞ്ഞമാസം 26 ആം തിയതിയാണ് നജീബ് രാജ്യം വിട്ടത്. നജീബിന്റെ തിരോധാനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിച്ചുവരികയാണ്. ഐഎസ് ആശയങ്ങളില്‍ തല്‍പ്പരനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് കുടുംബത്തിന് ലഭിച്ചത്.

അതേസമയം തങ്ങള്‍ ഇന്ത്യക്കാരാണെന്നും, ഇവിടെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പലായനം ചെയ്യാന്‍ ആവശ്യപ്പെട്ട മകനോട് മാതാവ് വ്യക്തമാക്കി.