വേങ്ങരയില്‍ കെ. ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി

single-img
21 September 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ. ജനചന്ദ്രന്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ് ജനചന്ദ്രന്‍. നേരത്തെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ജനചന്ദ്രന് നറുക്ക് വീഴുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീറും യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണ രംഗത്ത് സജീവമായി. ശിവസേന സ്ഥാനാര്‍ഥി പി. ശിവദാസനും എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീറും മത്സരരംഗത്തുണ്ട്.