ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം

single-img
21 September 2017


ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ആലപ്പുഴ എസ് പിക്ക് നിര്‍ദ്ദേശം നല്‍കി.