സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്നുമുതല്‍ വീഡിയോ കോള്‍ ചെയ്യാം: വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉപയോഗിക്കാം

single-img
20 September 2017

സൗദി: സൗദി അറേബ്യയില്‍ ഇന്നുമുതല്‍ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. ഇന്റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ ഇല്ലാതായി. വിലക്ക് നീങ്ങിയതോടെ സൗദി പ്രവാസികള്‍ക്ക് ഇനി നാട്ടിലുള്ള ബന്ധുക്കളെ വീഡിയോ കോളിലൂടെ കാണാന്‍ കഴിയും.

ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലിക്കോം സര്‍വീസ് ദാതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുള്ള അല്‍ സവാഹ് നിയന്ത്രണം നീക്കുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.