രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും; ടീസര്‍ സൂപ്പര്‍ഹിറ്റ്

single-img
20 September 2017

കൊച്ചി: ബേബിമൂണും ബേബി ഷവറും ഒക്കെ സ്ത്രീകളുടെ ഗര്‍ഭകാലത്തു പുതിയ വിശേഷങ്ങള്‍ അല്ല. ഇപ്പോള്‍ കേരളത്തിലും ഇവ രണ്ടും പ്രചാരത്തില്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി പുതുമയുള്ള ഒരു സംഗതിയുമായി എത്തിരിക്കുകയാണ് നടിയും കിസ് ഒഫ് ലൗ നേതാവുമായ രശ്മി ആര്‍ നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും.

രശ്മി ആര്‍ നായര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് പുറത്തിറക്കിയ ടീസര്‍ മണിക്കൂറുകള്‍ക്കകം ഹിറ്റായി മാറിയിരിക്കുകയാണ്. നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയാണ് രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.

മണിക്കൂറുകള്‍ക്കം പതിനാറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഒരു മാസത്തിനകം പുതിയ അതിഥി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മികച്ച പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കിയ പെണ്‍വാണിഭ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് രശ്മി സോഷ്യല്‍ മീഡിയ വീണ്ടും സജീവമായത്. തന്റെ ഒരു ഹോട്ട് ചിത്രം രശ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ വൈറലായ ചിത്രത്തിനു പിന്നാലെയാണ് ഇപ്പോള്‍ ഗര്‍ഭകാല ടീസറുമായി രംഗത്തെത്തിയിരിക്കുന്നത്.

ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ രശ്മി ടോപ്ലെസ് ഫോട്ടോകളിലൂടെയാണ് ഫേസ്ബുക്കില്‍ ശ്രദ്ധേയയായത്. മോഡലിങ് രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് പ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്.

കേരളത്തിന്റെ ബിക്കിനി മോഡല്‍ എന്നാണ് പരസ്യരംഗങ്ങളില്‍ രശ്മി ആര്‍ നായര്‍ അറിയപ്പെടുന്നത്. പ്ലേബോയ് അടക്കമുള്ള പ്രശസ്ത മാഗസിനുകള്‍ക്ക് രശ്മി മോഡലായിട്ടുണ്ട്. കേരളത്തിലെ കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആര്‍ നായര്‍.