നടിയെ കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

single-img
20 September 2017

പ്രമുഖ തെലുങ്ക് നടി കാഞ്ചന മോയിത്രയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യുവാക്കളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാഞ്ചനയെ കഴിഞ്ഞ ദിവസം രാത്രി സിരിതി ക്രോസിങിന് സമീപം വച്ചാണ് മൂവര്‍സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്.

കാഞ്ചനയുടെ കാര്‍ തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്ത സംഘം, നടിയെ കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മൂന്നുപേരും മദ്യലഹരിയിലായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട കാഞ്ചന ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.