കണ്ണൂരില്‍ വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ 55കാരനായ അധ്യാപകന്‍ പീഡിപ്പിച്ചു

single-img
20 September 2017

കണ്ണൂര്‍: വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ഓഗസ്റ്റ് 20നായിരുന്നു സംഭവം. വീട്ടില്‍ ട്യൂഷനെത്തിയ തന്നെ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവത്തില്‍ കെ.പി.വി. സതീഷ്‌കുമാറിനെ (55) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ബിനുമോഹന്‍ അറസ്റ്റ് ചെയ്തു.

പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാള്‍ അരോളി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനാണ്.